കണിയാപുരം : തിരുവനന്തപുരത്തെ സൈബർ കൂട്ടായ്മകളിൽ കാരുണ്യത്തിൻ്റെ വഴികളിൽ വീണ്ടും ഒരു അടയാളപ്പെടുത്തൽ നടത്തി തിരുവനന്തപുരം ഗ്രീൻ ഹൗസ് സൈബർ കമ്യൂണിറ്റി വാട്സ് അപ്പ് കൂട്ടായ്മ മാതൃകയാവുകയാണ്. തിരുവനന്തപുരം ഗ്രീൻ ഹൗസ് സൈബർ കൂട്ടായ്മ നിർദ്ദന യുവതികളുടെ വിവാഹത്തിന് .”സ്വർണ്ണ സ്പർശം” എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു, പദ്ധതിയുടെ ഉദ് ആദ്യ സ്വർണ്ണാഭരണം പാറശാലയിലെ യുവതിക്ക് വേണ്ടി മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് നിർവഹിച്ചു.
ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ഹുസൈൻ, എസ്. റ്റി.യു ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, നൗഷാദ്.എസ്, ഷാഹുൽ, ഫസലുദ്ദീൻ കാണക്കോട്,, പനച്ചമുട് ഹസ്സൻ, എസ്സ് സെയ്യദ്,
മൈതീൻ കണ്ണ്, അബുബേക്കർ കുഞ് , സലിം, ഷാജീ,ഉമ്മർഖാൻ, സൽമാൻ, റഫീക്ക്, അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. റാഫി മാണിക്യ വിളാകം, ഷാൻ പാങ്ങോട്, നൗഷാദ് മാണിക്യ വിളാകം എന്നിവർ നേതൃത്വം നൽകി. ഗ്രീൻ ഹൗസിൻ്റെ മുപ്പത്തി അഞ്ചാമത്തെ ചാരിറ്റി പ്രവർത്തനമാണിത്.