പാങ്ങോട് : ക്യാൻസർ ബാധിതനായി തിരുവന്തപുരം ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ഷാജഹാൻ ഭരതന്നൂർ എന്ന ചെറുപ്പക്കാരന് വാമനപുരം നിയോജകമണ്ഡലം പ്രവാസി അസോസിയേഷൻ നൽകിയ 66750 രൂപ പാങ്ങോട് സിഐ സുനീഷ് ഷാജഹാനും കുടുംബത്തിനും കൈമാറി. 10 വർഷം പ്രവാസ ജീവിതം നയിച്ച ഷാജഹാൻ കഴിഞ്ഞ കുറെ നാളുകളായി ഓട്ടോറിക്ഷ ഡ്രൈവർ ആയി ജോലിചെയ്ത് വരവേയാണ് സുഖമില്ലായ്മ അനുഭവപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് തൊണ്ടയിൽ ക്യാൻസർ ആണെന്ന് കണ്ടെത്തിയത്. ഭാര്യയും 2 പെണ്മക്കളും അടങ്ങുന്ന കുടുംബം കടക്കെണിയിലാണ്.
കഴിഞ്ഞ 26 ന് വിപിഎ അസോസിയേഷൻ അഡ്മിൻ പാനലിൽ വന്ന വിഷയം സെക്രട്ടറി കൂടിയായ നിഹാസ് ഹാഷിം കല്ലറ, പ്രസിഡന്റ് ബിനു, വൈസ് പ്രസിഡന്റ് ജലീഫ്, രാജേഷ്, ജോയിന്റ് സെക്രട്ടറി – അസീം, ഹസ്കർ, കോർഡിനേറ്റർ – സലീം, സിന്ധു രാജൻ അടങ്ങുന്ന അഡ്മിൻ പാനൽ ഗ്രൂപ്പിലെ അംഗങ്ങളും കൂടി നടത്തിയ പരിശ്രമത്തിൽ ആണ് തുക കൈമാറിയത്. ചടങ്ങിൽ പ്രസിഡന്റ് ബിനു.എസ്. ആർ, കോർഡിനേറ്റർ സിന്ധുരാജൻ,ട്രഷറർ – ജലീൽ ഷാജഹാന്റെ സുഹൃത്ത് – നൗഷാദ് കല്ലറ എന്നിവർ പങ്കെടുത്തു.