നഗരൂർ : നഗരൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.65 ലക്ഷം രൂപ ചെലവഴിച്ച് ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച വെള്ളല്ലൂർ വിവേകോദയം അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ബി സത്യൻ എംഎൽഎ നിർവഹിച്ചു.
നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രഘു അധ്യക്ഷനായ ചടങ്ങിൽ വാർഡ് മെമ്പർ കെ അനിൽകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഷീബ, പൊതുപ്രവർത്തകരായ സജ്ഞനൻ, ശശിധരൻ നായർ, ശക്തിധരൻ, എസ് ,കെ സുനി എന്നിവർ സംസാരിച്ചു.
സ്വന്തമായി കെട്ടിടം ഇല്ലാത്ത അഗൻവാടിക്ക് വെള്ളല്ലൂർ, തൈക്കൂടത്തിൽ റീനയാണ് 3 സെൻറ് സ്ഥലം പിതാവ് പുരുഷോത്തമൻ്റെ സ്മരണാർത്ഥം നൽകിയത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി പുതുവർഷത്തിൽ നാടിന് സമർപ്പിക്കുമെന്ന് അഡ്വ.ബി. സത്യൻ എം.എൽ.എ പറഞ്ഞു