ഒറ്റൂർ : ഒറ്റൂർ പഞ്ചായത്തിൽ സ്വകാര്യവ്യക്തി കയ്യേറിയ കലുങ്കും തോടും നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് പുനഃസ്ഥാപിച്ചു.ഒറ്റൂർ പഞ്ചായത്ത് പരിധിയിലെ തോപ്പിൽ ഭാഗത്താണ് വർഷങ്ങൾ പഴക്കമുള്ള നീർച്ചാൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി കയ്യേറിയെന്ന് നാട്ടുകാർ ജില്ലാ കളക്ടറുടെ അദാലത്തിൽ പരാതി നൽകിയത്. തുടർന്ന് ആദ്യം പഞ്ചായത്ത് സ്വകാര്യ വ്യക്തിക്ക് നോട്ടീസ് അയച്ചെങ്കിലും അത് അവർ അവഗണിച്ചു. തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി അവരെ കൊണ്ട് തന്നെ മണ്ണ് മാറ്റിച്ച് കലുങ്കും തോടും പുനഃസ്ഥാപിച്ചത്.