പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാത്രിയിൽ വെള്ളവുമായി എത്തി…

eiL7E0559174

ആനാട് : ആനാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ആനാട് ആയുർവേദ ആശുപത്രിയിൽ കൊടും വരൾച്ചയെ തുടർന്ന് വെള്ളം കിട്ടാതെ ദുരിതം അനുഭവിച്ച രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കുമായി ആനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ആനാട് സുരേഷിന്റെ നേതൃത്വത്തിൽ വെള്ളമെത്തിച്ചു. രാത്രി 10.30ന് സ്വകാര്യ എൻജിനിയറിങ് കോളേജിന്റെ ടാങ്കർ ലോറിയിലാണ് ജലം എത്തിച്ചു നൽകിയത്.

സുഖമില്ലാതെ ആശുപത്രിയിലായിരുന്ന ആനാട് സുരേഷ് ആയുർവേദ ആശുപത്രിയുടെ ധാരുണ അവസ്ഥ അറിഞ്ഞ് രാവിലെ മുതൽ പല ഏജൻസികളെയും ബന്ധപ്പെട്ടെങ്കിലും വെള്ളമെത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് രാത്രിയിൽ നേരിട്ട് സ്വകാര്യ എൻജിനീയറിങ് കോളേജിന്റെ വാഹനത്തിൽ വെള്ളം എത്തിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ പ്രവർത്തി മറ്റ് ജനപ്രതിനിധികൾക്ക് മാതൃകയാണ് എന്നാണ് നാട്ടുകാർ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!