വെഞ്ഞാറമൂട് : മുൻ വൈരാഗ്യത്താൽ ഡ്യൂട്ടി കഴിഞ്ഞു പോയ മാധ്യമ പ്രവർത്തകനെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിച്ച കേസിൽ രണ്ടു പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.പാലാംകോണം കൂത്ത് പറമ്പ് തടത്തരികത്ത് വീട്ടിൽ അശ്വിൻ (22),പാലാംകോണം കൂത്ത് പറമ്പ് സുലോചന ഭവനിൽ സോയൽ (22) എന്നിവരാണ് പിടിയിലായത്.
ദീപിക& രാഷ്ടദീപികയുടെ ലേഖകനും ഓൺലൈൻ വാർത്ത 24×7ന്റെ തിരുവനന്തപുരം ബ്യുറോ റിപ്പോർട്ടറുമായ പിരപ്പൻകോട് ചൈതന്യയിൽ നന്ദകുമാറിനെയാണ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്ക് പോകുന്നതിനിടെ പിരപ്പൻകോട് ജംഗ്‌ഷന് സമീപം വെച്ച് രണ്ടു പേർ ചേർന്ന് ആക്രമിക്കുകയിരുന്നു. തുടർന്ന് നാട്ടുകാർ കൂടിയതോടെ ബൈക്കിൽ ഇവർ രക്ഷപ്പെടുകയാരുന്നുവെന്നും പറയുന്നു. പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദേശ പ്രകാരം വെഞ്ഞാറമൂട് സി.ഐ വിജയരാഘവൻ,എസ്.ഐ ശ്രീകുമാർ, പോലീസുകാരനായ പ്രസാദ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.