പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തൊളിക്കോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ കടമ്പനാട്(വെമ്പനൂര്‍ ജംഗ്ഷനില്‍ മാത്രം), വെമ്പനൂര്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുളള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ തുറക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.