Search
Close this search box.

ആറ്റിങ്ങലിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

IMG-20201020-WA0090

 

ആറ്റിങ്ങൽ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര കരച്ചിയിൽ ചരുവിള ക്ഷേത്രത്തിനുസമീപം ചരുവിള വീട്ടിൽ അജീഷ് (32)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 7ന് രാത്രി 7 അര മണിയോടെയാണ് അറസ്റ്റിനാസ്പദമായ സംഭവം. ചിറ്റാറ്റിൻകര കൈപ്പറ്റുക ബ്രദേഴ്സ് ലൈബ്രറിക്ക് സമീപം കിഴക്കേവീട്ടിൽ കണ്ണനെ റോഡിൽ വച്ച് വാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് അജീഷ്. ഈ കേസിലെ രണ്ടാം പ്രതി ബിനുവിനെ ഒക്ടോബർ എട്ടിന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.ഫോൺ എടുക്കാതിരുന്നതിനെ സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഇനിയും ഈ കേസിൽ നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

ആറ്റിങ്ങൽ സി ഐ എസ് ഷാജി, എസ്ഐമാരായ സനോജ്,ജോയ്,ആശ, എഎസ്ഐമാരായ സലിം, സുരേന്ദ്രൻ, താജുദ്ദീൻ, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ്, വിനു,സുധീഷ്, ബിജു,അജി,രാകേഷ് ശ്രീജൻ, തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!