വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ മഹേഷും,പാർട്ടിയും ചേർന്ന് വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിലും, ഹോം സ്റ്റേകളിലും നടത്തിയ രാത്രികാല മിന്നൽ പരിശോധനയിൽ വർക്കല ഹെലിപ്പാഡിന് സമീപം പ്രവർത്തിക്കുന്ന ആഡംബര റിസോർട്ടിൽ നിന്നും 300 ഗ്രാം കഞ്ചാവും, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സും സഹിതം അഞ്ചു യുവാക്കളെ അറസ്റ്റ് ചെയ്തു.
നാവായിക്കുളം,അയിരമൺനില വടങ്കരമൂല കുന്നുവിള വീട്ടിൽ നിഷാദിന്റെ മകൻ സെയ്ദ് അലി(24) , തിരുവനന്തപുരം കോളിയൂർ മുട്ടക്കാട് ,വാഴത്തോട്ടം മേലേപുത്തൻവീട്ടിൽ കുമാറിന്റെ മകൻ അജിത്ത്(22) ,മലയിൻകീഴ് പെരിങ്കാവ് പുതുവീട്ടിൽമേൽ അഭിജിത്ത് ഭവനിൽ സുരേന്ദ്രൻ നായരുടെ മകൻ അനിരുദ്ധ് (20),മലയിൻകീഴ് വിഴവൂർ തെങ്ങുവിളാകം വീട്ടിൽ സജുവിന്റെ മകൻ ദീപു(20) , നാവായിക്കുളം കപ്പാംവിള ഞാറയിൽകോണം പാറക്കെട്ടിൽ വീട്ടിൽ ഷറഫുദീന്റെ മകൻ മുഹമ്മദ് റാഷിദ് (23) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
റിസോർട്ടുകളിൽ റൂമെടുത്ത് താമസിച്ച് ആവശ്യക്കാരെ ഫോൺ മുഖാന്തിരം കണ്ടെത്തി കഞ്ചാവ് വിൽപ്പന നടത്തുകയാണ് സംഘത്തിന്റെ രീതി. വാട്സാപ്പ് പോലുള്ള സോഷ്യൽ മീഡിയ ആപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനം. തുടർന്ന് ഈ പ്രതികളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ KL 23 Q 7351 എന്ന രജിസ്റ്റർ നമ്പരിലുള്ള ബുള്ളറ്റിൽ വന്ന കരുനാഗപ്പള്ളി ആലപ്പാട് പണ്ടാരത്തുരുത്ത കണ്ടത്തിൽ വീട്ടിൽ ജ്യോതിഷ്കുമാറിന്റെ മകൻ മുത്തപ്പൻ എന്ന് വിളിക്കുന്ന ആദിത്യകുമാറിനെ(23) 100 ഗ്രാം കഞ്ചാവുമായി ,ബുള്ളറ്റ് സഹിതം അറസ്റ്റ് ചെയ്ത് കേസെടുത്തു .
എക്‌സൈസ് പാർട്ടിയിൽ ഇൻസ്പെക്ടറോടൊപ്പം പ്രീവെന്റീവ് ഓഫീസർ രാധാകൃഷ്ണൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രിൻസ് ,മഹേഷ്,ഷിജു,രാകേഷ് ഡ്രൈവർ ഗിരീശൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു .
മദ്യവും ,മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069424 എന്ന എക്‌സൈസ് ഇൻസ്‌പെക്ടറുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ചറിയിക്കാവുന്നതാണ്. വിവരം നൽകുന്നവരുടെ മേൽവിലാസം രഹസ്യമായി സൂക്ഷിക്കും