നെടുമങ്ങാട് :പനവൂർ സ്വദേശിയെ ഭീഷണിപ്പെടുത്തി കമ്പിക്കൊണ്ട് കൈ അടിച്ചോടിച്ച കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. മൂഴി കരിക്കകത്തു വീട്ടിൽ ജിമേഷ് (22) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പനവൂർ സ്വദേശി പപ്പു ഷാക്കിറിനെ ഓഗസ്റ്റ് ഇരുപത്തിയേഴാം തീയതി വൈകിട്ട് അഞ്ചാരയോടെ മേലേകല്ലിയോട് ഭാഗത്തു വച്ച് ജിമേഷും കൂട്ടുകാരും ചേർന്ന് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി കമ്പി കൊണ്ട് അടിച്ച് കൈ ഒടിക്കുകയും മറ്റും ചെയ്തതിനാണ് ഇയാൾ പിടിയിലായത്. ഈ കേസ്സിലെ ഒന്നാം പ്രതി പനവൂർ ഹൈസ്കൂളിന് സമീപം വാഴോട്ടുവിള വീട്ടിൽ മുഹമ്മദ് ബാത്തിഷയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവധ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒളിവിൽപോയ മറ്റ് പ്രതികൾക്കായി അന്വേഷണം നടന്നു വരുന്നു.
നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എസ്പിസിഒ ബിജു, സിപിഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.