നാവായിക്കുളം : വീട്ടിനുള്ളില്‍ ഉപയോഗത്തിലിരുന്ന ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വന്‍ നാശനഷ്‌ടം. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നാവായിക്കുളം കപ്പാംവിള പാറച്ചേരി വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
വീട്ടുടമസ്‌ഥനായ അബ്‌ദുള്‍ വാഹിദ് (64), ഭാര്യ സബീന (58) ഇരുവരും സമീപത്തുള്ള മകള്‍ തസ്‌നിയുടെ വീട്ടിലായിരുന്നു .
ഇന്നലെ രാവിലെ വന്ന് വീട് തുറന്നു നോക്കിയപ്പോള്‍ വീടിനുള്ളില്‍ ഒരു സ്‌പോടനം നടന്ന പ്രതീതിയായിരുന്നു. ഫ്രിഡ്‌ജ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇന്‍വെര്‍ട്ടര്‍, സ്‌റ്റബിലെയ്‌സര്‍, ഫാന്‍, ലൈറ്റുകള്‍, വയര്‍, സ്വിച്ച് ബോര്‍ഡുകള്‍, മിക്‌സി, പാത്രങ്ങള്‍ തുടങ്ങി എല്ലാം കത്തി നശിച്ചു. അടുക്കളയുടെ സീലിംഗ് അടര്‍ന്നുവീണു ഫ്‌ളോര്‍ ടൈലുകള്‍ പൊട്ടിച്ചിതറി. വീടിനകം മുഴുവന്‍ കരിയും പുകയും കൊണ്ടു നിറഞ്ഞിരുന്നു. പഞ്ചായത്തംഗം സ്‌ഥലം സന്ദര്‍ശിച്ചു. കല്ലമ്പലം പോലീസ് സ്‌ഥലത്തെത്തി പരിശോധിച്ചു.