അമൃത് പദ്ധതിയുടെ ഭാഗമായി അരുവിക്കരയിൽ വാട്ടർ അതോറിറ്റി ആവിഷ്കരിച്ച് നടപ്പാക്കുന്ന 75 എംഎൽഡി ജലശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നവംബർ 30നകം പൂർത്തിയാക്കാൻ ദേവസ്വം-സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പദ്ധതിപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിർമാണം പൂർത്തിയായി വരുന്ന ജലശുദ്ധീകരണ ശാല സന്ദർശിക്കുകയായിരുന്നു മന്ത്രി. ഇതുവരെയുള്ള നിർമാണ പുരോഗതിയിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ശേഷിക്കുന്ന ജോലികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. എല്ലാ ആഴ്ചകളിലും ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ നടത്താനും മന്ത്രി നിർദേശം നൽകി.
ക്യാപ്ഷൻ
അമൃത് പദ്ധതിയിൽപ്പെടുത്തി അരുവിക്കരയിൽ വാട്ടർ അതോറിറ്റി നിർമിക്കുന്ന 75 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ ദേവസ്വം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തിയപ്പോൾ.