മുതിർന്നവർ കുട്ടികൾക്ക് മാതൃകകളാകണമെന്ന സന്ദേശമുയർത്തിക്കൊണ്ട് തിരുവനന്തപുരം ജില്ലയിലെ ഒരു സംഘം അധ്യാപകർ ഒരുക്കിയ ‘പി.റ്റി. സാർ’ എന്ന കുഞ്ഞ് സിനിമ യുട്യൂബിൽ ശ്രദ്ധ നേടുന്നു . രണ്ട് ദിവസം കൊണ്ട് അയ്യായിരത്തിന് മേൽ ആളുകളാണ് ഈ ചിത്രം കണ്ടത്.
ജനമൈത്രി പോലീസിൻ്റെ ബോധവൽക്കരണ നാടകങ്ങൾ ഉൾപ്പെടെ സംവിധാനം ചെയ്തിട്ടുള്ള അനിൽ കാരേറ്റ് ആണ് ഈ ടെലിഫിലിമിൻ്റെ രചനയും സംവിധാനവും നിർവഹിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിലെ അധ്യാപകരായ ബിജു പേരയം, പോൾ ചന്ദ്, സുനിൽ, അരുൺ രാജ്, സജി കിളിമാനൂർ എന്നിവരും വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ അനന്ദു പ്രശാന്ത്, ആനന്ദ് എന്നിവരും അഭിനയിക്കുന്നു. രസകരമായ രംഗങ്ങളിലൂടെ കടന്നു പോയി 10 മിനിട്ട് കൊണ്ട് അവസാനിക്കുന്ന ഈ കുഞ്ഞു സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പേടികുളം സ്വദേശിയായ അതുൽ രാജ് ആണ്.