നാവായിക്കുളം : സാന്ത്വന പരിചരണത്തിന് കൈത്താങ്ങ് പദ്ധതിയിലൂടെ വിവിധ ഘടക സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും സൂക്ഷിച്ചിരുന്ന ബോക്സുകളിൽ നിക്ഷേപിക്കപ്പെട്ട തുക സ്വരൂപ്പിച്ച് 22 വാർഡുകളിലെയും ഓരോ നിർധന കിടപ്പ് രോഗിക്ക് സഹായം നൽകുന്ന ചടങ്ങ് ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡന്റ് കെ തമ്പി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു കെ സ്വാഗതം പറഞ്ഞു.
വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി, മെമ്പർമാരായ ആസിഫ് കടയിൽ,ദേവദാസൻ,,സുനിത,ഇമ്പ്ലിമെന്റിങ് ഉദ്യോഗസ്ഥ പ്രസന്നകുമാരി ടീച്ചർ,
അക്കൗണ്ടന്റ് ബിനു എന്നിവർ പങ്കെടുത്തു.