ആനാട് :ആനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ക്ഷീരസാഗരം പദ്ധതിയും ആട് ഗ്രാമം പദ്ധതിയും പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ക്ഷീരോല്പാദന രംഗത്തെ പുതിയ കാൽ വെയ്പാകും ഇത്. കുടുംബശ്രീ അംഗങ്ങളായ ക്ഷീര കർഷകരായ വനിതാ ഗ്രൂപ്പുകൾക്ക് പശുക്കളേയും ആടുകളേയും സബ്സിഡിയോ ലഭ്യമാക്കും പശു തൊഴുത്ത്, ആട്ടിൻ കൂട് എന്നിവ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകും. ഉദ്ഘാടനത്തിൽ വൈസ് പ്രസിഡൻറ് ഷീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അക്ബര്‍ ഷാൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആറാംപള്ളി വിജയരാജ്, വാര്‍ഡ് മെമ്പര്‍ സിന്ധു , കുടുംബശ്രീ കൺസൾട്ടൻറ് ഗീത എന്നിവര്‍ പങ്കെടുത്തു. വെറ്റിനറി സര്ജന് ഡോ.രഞ്ചിത്ത് ക്ലാസുകള്‍ നടത്തി..