നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ പുലിപ്പാറ വാർഡിലെ പനങ്ങോട്ടേലയിൽ നിർമ്മിച്ച ആർ.ആർ.എഫ് യൂണിറ്റ് മന്ദിരവും എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റും ഹരിത കേരള മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ടി എൻ സീമ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി. ജൈവ -അജൈവ മാലിന്യങ്ങൾ തരംതിരിച്ചു സംസ്കരിക്കുന്നതിനും പുനർ ഉപയോഗിക്കുന്നതിനും ആവശ്യമായ ആധുനിക രീതിയിലാണ് ആർ ആർ എഫ് യൂണിറ്റിൻ്റെ പ്രവർത്തനം. ഡസ്റ്റ് റിമൂവർ, ബെയ്ലിംഗ് കൺവയർ ബെൽറ്റ് എന്നീ സംവിധാനങ്ങൾ ഉൾപ്പെടെ1.25 കോടി രൂപ ചെലവിട്ടാണ് യൂണിറ്റ് നിർമ്മിച്ചത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി.ഹരികേശൻ നായർ, ആർ.മധു, റ്റി.ആർ സുരേഷ്, കെ ഗീതാകുമാരി, കൗൺസിലർമാരായ ജെ.കൃഷ്ണകുമാർ, ലിസി വിജയൻ, സുമയ്യ മനോജ് , നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, നഗരസഭ എഞ്ചിനീയർ പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.