വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ രണ്ട് സ്ഥാപനത്തില്‍ മോഷണം. ഒരിടത്തുനിന്ന് 17 മൊബൈല്‍ ഫോണും മറ്റൊരിടത്തുനിന്ന് 6,500 രൂപയും തൊഴിലുപകരണങ്ങളും കവർന്നു.വെഞ്ഞാറമൂട് ജങ്ഷനിൽ പ്രവര്‍ത്തിക്കുന്ന യു വിന് മൊബൈല്‍ ഫോണ്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, കിഴക്കേ റോഡില്‍ പൂരം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംസ് ബ്യൂട്ടി സലൂണ്‍ എന്നിവിടങ്ങളിലായിരുന്നു മോഷണം. ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്.
ബ്യൂട്ടി സലൂണില്‍നിന്ന് 6,500 രൂപയും തൊഴിലുപകരണങ്ങളുമാണ് മോഷ്ടിച്ചത്. രാവിലെ സ്ഥാപനങ്ങള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗ്ലാസ് ഡോര്‍ പൊട്ടിച്ചും സലൂണിന്റെ ഷട്ടറിലെ പൂട്ട് പൊളിച്ചുമാണ് മോഷ്ടാവ് അകത്ത് കടന്നത്. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ടോര്‍ച്ച് തെളിച്ച് അകത്ത് സാധനങ്ങള്‍ പരിശോധിക്കുന്ന ദൃശ്യം പൊലീസ് കണ്ടെത്തിയിട്ടുണ്ട്