ചിറയിന്‍കീഴ് : വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 350 ഗ്രാം കഞ്ചാവുമായി കോട്ടയം സ്വദേശി ചിറയിന്‍കീഴ് എക്‌സൈസിന്റെ പിടിയിലായി. കോട്ടയം പൊന്‍കുന്നം സ്വദേശിയായ ബാബു എന്നു വിളിക്കുന്ന സുരേന്ദ്രന്‍ ആണ് പിടിയിലായത്.
ചിറയിന്‍കീഴ് എക്‌സൈസ് ഇന്‍സ്‌പെക്‌ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ് ഡിലാണ് വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ചിറയിന്‍കീഴ് റെയില്‍വേ സേ്‌റ്റഷന്‍ പരിസരത്തു നിന്നും സുരേന്ദ്രന്‍ പിടിയിലായത്. ചിറയിന്‍കീഴ് എക് സൈസ് ഇന്‍സ് പെക്‌ടര്‍ എ ആര്‍ രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ് ഡില്‍ പ്രിവന്റീവ് ഓഫീസര്‍ ദീപക്, കൃഷ് ണകുമാര്‍, സിവില്‍ എക് സൈസ് ഓഫീസര്‍മാരായ റ്റി സുര്‍ജിത്ത്, അരുണ്‍ മോഹന്‍, ജാഫര്‍, വനിത സിവില്‍ എക് സൈസ് ഓഫീസര്‍ മഞ് ജുഷ എന്നിവരും പങ്കെടുത്തു.