വക്കം : വക്കം പഞ്ചായത്തിലെ മങ്കുഴി മാർക്കറ്റിൽ നിർമിച്ച ബഹുനില മന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കോൺഫറൻസ് ഹാൾ ബി സത്യൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഷോപ്പിങ് കോംപ്ലക്സ് മുറികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.
പഞ്ചായത്ത് പ്രസിഡന്റ് എസ് വേണുജി അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബി നൗഷാദ്, ജെ സ്മിത, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഫിറോസ് ലാൽ, പഞ്ചായത്തംഗങ്ങളായ ഡി അംബിക, എസ് പീതാംബരൻ, എ താജുന്നിസ, എസ് സുവർണ, ഡി രഘുവരൻ, സിഡിഎസ് ചെയർപേഴ്സൺ പി അജിത, സിപിഐ എം ലോക്കൽ സെക്രട്ടറി ഡി അജയകുമാർ, ഡി മോഹൻദാസ്, എസ് സജി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ സ്വാഗതവും സെക്രട്ടറി ആർ അനിത നന്ദിയും പറഞ്ഞു