നെടുമങ്ങാട് : ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് ടൗൺ എൽപിഎസിനു സമീപം നിർമ്മിക്കുന്ന വഴിയിടത്തിൻ്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ മധു നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി. ശുചിത്വ മിഷൻ്റെ സഹകരണത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം നിർമ്മിക്കുന്നത് . സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, യൂറിനൽ ബ്ലോക്ക്, വാഷ് റൂം, കഫ്റ്റെരിയ, സ്വാപ്പ് ഷോപ്പ് എന്നീ സൗകര്യങ്ങളാണ് വഴിയിടത്തിൽ ഒരുക്കുന്നത്. ഡിസംബർ 31 നുള്ളിൽ വഴിയിടം നാടിന് സമർപ്പിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ പി ഹരികേശൻ, റ്റി.ആർ സുരേഷ്, കെ ഗീതാകുമാരി , കൗൺസിലർമാരായ ജെ.കൃഷ്ണകുമാർ, റ്റി അർജ്ജുനൻ, വീണാ പ്രസാദ്, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.