Search
Close this search box.

ആറ്റിങ്ങലിൽ ഭാര്യയുടെ അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

eiTYSF920971

 

ആറ്റിങ്ങൽ : ഭാര്യയുടെ അമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കടകംപള്ളി, കരിക്കകം, അജിത ഭവനിൽ രാജീവ് (32) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന രാജീവ് നവംബർ1ന് ആറു മണിയോടുകൂടി പരുത്തിയിൽ ക്ഷേത്രത്തിനു സമീപമുള്ള കടയിൽ സാധനങ്ങൾ വാങ്ങുന്നതിനായി കാർ നിർത്തി ഇറങ്ങിയ ഇളമ്പ പരുത്തിയിൽ ക്ഷേത്രത്തിനു സമീപം ഉഷസ് വീട്ടിൽ ഉഷ (59)യെ അപകടകരമായ കയ്യുറ ധരിച്ച് മുഖത്ത് നിരവധി തവണ ഇടിച്ചു പരിക്കേൽപ്പിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടാതെ സ്ത്രീയുടെ സാരി വലിച്ചഴിച്ച് അപമാനിച്ചതിനും പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ വാഹനവും കസ്റ്റഡിയിലെടുത്തു.

ആറ്റിങ്ങൽ സി.ഐ എസ് ഷാജി,എസ്ഐമാരായ സനൂജ്, ശ്രീനിവാസൻ,എ.എസ്.ഐമാരായ താജുദ്ദീൻ,കിരൺ, സലീം, പോലീസ് ഉദ്യോഗസ്ഥരായ ബിജു,വിനു,അജി, സുധീഷ്, രാകേഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!