ചെറുന്നിയൂർ ഫാർമേഴ്സ് വെൽഫയർ സഹകരണ സംഘം പ്രവർത്തനോദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ അഡ്വ.ബി.സത്യൻ നിർവഹിച്ചു. പാലച്ചിറ ജംഗ്ഷനിലാണ് സംഘം ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ സംഘം പ്രസിഡന്റ് എൻ.നവപ്രകാശ് അധ്യക്ഷനായിരുന്നു. ബോർഡ് മെമ്പർ അഡ്വ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷാജഹാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനാ ശിവകുമാർ ,ഷിബു തങ്കൻ, വർക്കല അസിസ്റ്റന്റ് രജിസ്ട്രാർ ഡി.അരവിന്ദൻ എന്നിവർ സംസാരിച്ചു.
സംഘം രൂപീകരണത്തിന് നേതൃത്വം നൽകി വരവെ ആകസ്മികമായി നിര്യാതരായ ഷാജഹാൻ, കൃഷ്ണകുമാർ എന്നിവരോട് ആദര സൂചകമായി അനുശോചനം രേഖപ്പെടുത്തി. പഞ്ചായത്ത് അംഗങ്ങളായ, ഉഷാകുമാരി, രജനി അനിൽ എന്നിവർ പങ്കെടുത്തു. ചെറുന്നിയൂർ പഞ്ചായത്ത് പ്രദേശത്തെ കർഷകർക്ക് സഹായങ്ങൾ എത്തിക്കാനും, കാർഷിക മേഘല ശക്തിപ്പെടുത്താനുമാണ് സംഘം പരിശ്രമിക്കുന്നത്. കാർഷിക കർമ്മ സേനയും, കാർഷിക ഉല്പന്നങ്ങളുടെ ശേഖരണവും വില്പനയും സജീവമായി നടക്കുന്ന പഞ്ചായത്തിൽ കൃഷിക്കാരെ സാമ്പത്തികമായി സഹായിക്കാനും, കാർഷിക രംഗം ശക്തമാക്കാനും കഴിയുമെന്ന് അഡ്വ.ബി.സത്യൻ എം.എൽ.എ പറഞ്ഞു.