അക്ഷരങ്ങളോടൊപ്പം സംസ്കാരത്തേയും സാമൂഹിക മൂല്യങ്ങളേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലൊരു സ്കൂള്‍ ആറ്റിങ്ങലിനടുത്ത് അവനവഞ്ചേരിയില്‍ ഹരിത ഭംഗിയാൽ സമൃദ്ധവും വിശാലവുമായ ക്യാമ്പസിൽ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു .പൂർണമായും വ്യക്തിത്വ വികസനത്തിന് മുന്തിയ പരിഗണന നൽകി , പ്രാദേശിക ഭാഷയായ മലയാളവും ദേശീയ ഭാഷയായ ഹിന്ദിയും അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷും ഒരേ പ്രാധാന്യത്തോടെ സംസാരിക്കാനും ജീവിതത്തില്‍ പ്രായോഗികമാക്കാനും കഴിയുന്ന തരത്തില്‍ കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമാണ് ഇന്ത്യാന പബ്ലിക്ക് സ്കൂള്‍ ആഗ്രഹിക്കുന്നത്.
ചൂരലിന് മുന്നിൽ കുട്ടിയെ കണ്ണുകളുരുട്ടി വിരട്ടി പഠിപ്പിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. കാലത്തിനൊത്ത് കോലം മാറിയ വിദ്യാഭ്യാസ പദ്ധതികളേയും പരിഷ്കാരങ്ങളേയും പ്രായോഗികമായി കൊണ്ടുവരാനാണ് ഇന്ത്യാന പബ്ലിക് സ്കൂള്‍ ആഗ്രഹിക്കുന്നത്.ആധുനികവല്ക്കരിക്കപ്പെട്ട ഈ തലമുറയ്ക്ക് അനുയോജ്യമായ തരത്തിലുള്ള ആധുനിക ഡിജിറ്റല്‍ ക്ലാസ് മുറികളാണ് ഇന്ത്യാനയില്‍ ഒരുങ്ങുന്നത്.മാനസികമായും ശാരീരികമായും കായികമായും കലാപരമായും കുട്ടിയെ ഉന്നതിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.കുട്ടികള്‍ അറിവ് നേടുന്നതോടൊപ്പം ശാസ്ത്ര – സാങ്കേതിക മേഖലകളില്‍ രാജ്യത്തിനും ലോകത്തിനും സംഭാവന നല്കുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇന്ത്യാന പബ്ലിക് സ്കൂളിന്റെ ലക്ഷ്യമെന്ന് മാനേജ്മെന്റ് പറഞ്ഞു.