ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നണിയിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ പ്രധാനപ്പെട്ട 2 പഞ്ചായത്തുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാണ് ഇന്നുണ്ടായത്.
കഠിനംകുളം പഞ്ചായത്തിലെ നാലാം വാർഡ് (ചാന്നാങ്കര) കബീർ കടവിളാകം , 5-ാം വാർഡ് ( അണക്കപ്പിള ) നസീമ കബീർ, 23-ാം വാർഡ് (പുതുക്കുറിച്ചി നോർത്ത് വാർഡ് ) എം.എസ് കമാലുദ്ദീൻ എന്നിവർ മത്സരിക്കും.
മംഗലപുരം പഞ്ചായത്തിലെ 3-ാം വാർഡ് ( പൊയ്കയിൽ ) ജുമൈലയും മത്സരിക്കും.
ഇന്ന് രാവിലെ ചാന്നാങ്കരയിൽ കൂടിയ മുസ്‌ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം പാർലമെൻ്ററി ബോർഡാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് തോന്നക്കൽ ജമാൽ, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം.പി കുഞ്ഞ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് കബീർ കടവിളാകം, ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ കരീം, എം.എസ് കമാലുദ്ദീൻ, സജിബ് പുതുക്കുറിച്ചി, ബദർ ലബ്ബ, തുടങ്ങിയവർ പങ്കെടുത്തു