Search
Close this search box.

അറിവിന്റെ ലോകത്തേക്ക് വായന വഴികാട്ടുന്നു: രാധാകൃഷ്ണൻ കുന്നുംപുറം

eiY5IB762447

 

അറിവിന്റെ അൽഭുതങ്ങൾ തിരിച്ചയാൻ വായന വഴികാട്ടുന്നതിനാൽ വായിച്ചു വളരാൻ കുട്ടികൾ ശ്രമിക്കണമെന്ന് കവി രാധാകൃഷ്ണൻ
കുന്നുംപുറം അഭിപ്രായപ്പെട്ടു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – ആറ്റിങ്ങൽ മേഖലയുടെ ശാസ്ത്രിക ബാലവേദിയുടെ ഗൂഗിൾ മീറ്റ് കൂട്ടായ്മയിൽ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് മനുഷ്യസമൂഹം വളർന്നത്. ശാസ്ത്രം മനുഷ്യസമൂഹത്തിന്റെ വഴികാട്ടിയാണ്. മനുഷ്യനന്മയെ മുൻനിർത്തി മുന്നേറിയ ശാസ്ത്രം ഈ രോഗകാലത്തെ മറികടക്കാനും നമുക്ക് വഴികാട്ടും.ശാസ്ത്രവും സാഹിത്യവും കലയും മാനവ സ്നേഹത്തിനായി നിലകൊള്ളുന്നതാ
ണെന്നും അവയെ അടുത്തറിയാൻ കുട്ടികൾ വായനാശീലം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനശ്വര സ്വാഗതം പറഞ്ഞു. ബാലവേദി കൺവീനർ ആർ.ജി.രാജു മേഖലാ സെക്രട്ടറി സിനി പെരുങ്ങുഴി, ഗിരിജ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!