കിളിമാനൂർ: കേശവപുരം സി.എച്ച്.സിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തും. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 37.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ബി.സത്യൻ എം.എൽ.എ അറിയിച്ചു. നിലവിലുള്ള ഡോക്ടർമാർക്ക് പുറമെ, മെഡിസിൻ, സർജറി, ഗൈനിക്,ഓർത്തൊ വിഭാഗങ്ങളിൽ ഡോക്ടർമാരെ കൂടി അനുവദിക്കും. മറ്റ് അനുബന്ധ സ്റ്റാഫിനെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാർ അനുമതിക്കായി ഡി.എച്ച്.എസ് സമർപ്പിച്ചിട്ടുള്ളതായി എം.എൽ.എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ മികച്ച പാലിയേറ്റീവ് പ്രവർത്തനങ്ങളുൾപ്പെടെ നടത്തുന്ന കേശവപുരം സി.എച്ച്.സിയിൽ കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും, ഗൈനിക് ഡിപ്പാർട്ട്മെന്റു പോലുള്ള ഡിപ്പാർട്ട്മെന്റും ഡോക്ടറെയും അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവിന്റെ നേതൃത്വത്തിൽ ബി.സത്യൻ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് – ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്താനുള്ള നടപടി സ്വീകരിച്ചത്
