കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന്റെ പുതിയ പുസ്തകമായ “മരണത്തെ അതിജീവിക്കുന്ന മഹാമന്ത്രങ്ങൾ ” പ്രകാശനം ചെയ്തു. ചാവക്കാട്, ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ അധ്യാപകൻ രാജു.എം.ആർ പ്രകാശനം നിർവ്വഹിച്ചു.കലാനികേതൻ പബ്ലിക്കേഷൻ ആമസോണിൽ ഓൺലൈനായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അധ്യാപകനായ അക്ബർഷാ പ്രമോകോപ്പി ഏറ്റുവാങ്ങി.ഉദയൻ കലാനികേതൻ അദ്ധ്യക്ഷനായി.

ആറ്റിങ്ങൽ വാർത്ത ഡോട്ട് കോമിലെ നാട്ടുവർത്തമാനം എന്ന പംക്തിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകം ആമസോൺ പേജിൽ വായനക്ക് ലഭ്യമാണ്. നാട്ടുവർത്തമാനം ഏറെ വായനക്കാരെ ആകർഷിച്ച പംക്തിയാണ്. സാമൂഹ്യ ,രാഷ്ട്രീയ, സാഹിത്യ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പംക്തി.