വിതുര: കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ ഗൃഹനാഥന്റെ കാലിന് ഗുരുതര പരിക്ക്. വിതുര ശാസ്‌താംകാവ് മീനാഭവനിൽ എസ്. സജികുമാറിനാണ് പരിക്കേറ്റത്. ഇയാളെ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വിതുരയിൽ നിന്നും സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കാട്ടുപന്നി ഇടിച്ചിടുകയായിരുന്നു. ശാസ്‌താംകാവ് മേഖലയിൽ മുമ്പും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. കാട്ടുപന്നിശല്യം തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
