വീടുകയറി അക്രമം : പ്രതികൾ പിടിയിൽ

eiEH8PU94280

നെടുമങ്ങാട് : വീടുകയറി അക്രമം നടത്തിയ കേസിൽ പ്രതികൾ പിടിയിലായി. നെടുമങ്ങാട് മാർക്കറ്റ് വാർഡിൽ തെക്കുംകര പുളിഞ്ചി ആസിഫ് മൻസിലിൽ അബ്ദുൽ റഹീമിൻറെ മകൻ സുൽഫിക്കാർ(38), അരുവിക്കര വട്ടക്കുളം വാർഡിൽ വട്ടക്കുളം ഹരിജൻ കോളനി തടത്തരികത്തു പുണർതം വീട്ടിൽ രാധാകൃഷ്ണൻ ആശാരിയുടെ മകൻ മനു( 32) എന്നിവരാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

അയൽവാസികളെ ചീത്തവിളിച്ചത് പറഞ്ഞ് വിലക്കിയതിലുള്ള  വിരോധത്തിൽ നെടുമങ്ങാട് പുളിഞ്ചി സ്വദേശി അബ്ദുൽ സലാമിനെ വീട്ടിൽ അതിക്രമിച്ചു കയറി തടികഷ്ണം കൊണ്ട് കൈ അടിച്ച് ഒടിക്കുകയും വീടിന്റെ  ജനൽ ചില്ലകൾ അടിച്ചു തകർക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ വി രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സുനിൽ ഗോപി , എസ്‌സിപിഒ മാരായ ബിജു സി, പ്രസാദ് ആർ ജെ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!