Search
Close this search box.

ആറ്റിങ്ങലിൽ പെട്രോൾ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം

Watermark_1606303681498

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പെട്രോൾ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം.ഇന്ന് വൈകുന്നേരം 4: 40ഓടെയാണ് സംഭവം. എറണാകളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ പെട്രോൾ കയറ്റി വന്ന ലോറിയും ആൾട്ടോ കാറും മറ്റൊരു സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽ പെട്ടത്. ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപം വെച്ച് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ലോറിയുടെ ഇടത് വശത്ത് കൂടി ആൾട്ടോ കാർ ഓവർടേക്ക് ചെയ്തു കയറുകയായിരുന്നു. എന്നാൽ ലോറി ഡ്രൈവർ അത് കണ്ടിരുന്നില്ല. തുടർന്ന് ആൾട്ടോ കാറിൽ ഇടിച്ച ലോറി 10 മീറ്ററോളം കാറുമായി മുന്നോട്ട് നീങ്ങി. ഈ സമയം റോഡ് വശത്ത് നൊ പാർക്കിങ്ങിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്വിഫ്റ്റ് കാറിലും ലോറി ഇടിച്ചു. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല. ആൾട്ടോ കാറിൽ സഞ്ചരിച്ചത് ഒരു കുടുംബമാണ്. അതിൽ ഒരു കുട്ടിയുടെ കാലിന് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഗതാഗതം താറുമാറായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!