നാവായിക്കുളം: പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ഥി പാമ്പു കടിയേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. നാവായിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡായ പലവക്കോട് നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസല്‍(42)ആണ് ചികിത്സയില്‍ കഴിയുന്നത്. നാവായിക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ അറ്റന്‍ഡര്‍ ആയ റീന രാജി വച്ച ശേഷമാണു മത്സരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ ഗേറ്റ് തുറന്ന് അകത്തേക്കു കയറുമ്പോള്‍ ആണ് സംഭവം. പാമ്പിനെ ചവിട്ടിയപ്പോള്‍ കാലില്‍ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു.കാല് ശക്തമായി കുടഞ്ഞ് പാമ്പിനെ വേര്‍പെടുത്തി . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.ബോധം നഷ്ടമായ റീന ഫസലിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശംഖുവരയന്‍ പാമ്പ് ആണെന്നു ഡോക്ടര്‍ സ്ഥിരീകരിച്ചു. അപകട നില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു