വിതുര : തടികയറ്റി വന്ന ലോറി കേറ്ററിങ് സർവീസ് കേന്ദ്രത്തിന്റെ കെട്ടിടത്തിനു മുകളിലേക്ക് മറിഞ്ഞു കാറും ഷെഡും മതിലും തകർന്നു. ഡ്രൈവർ പ്രകാശിന് കൈയ്ക്കു പൊട്ടലേറ്റു. കഴിഞ്ഞ രാത്രി എട്ടുമണിയോടെ ചെറ്റച്ചൽ ജഴ്സി ഫാമിനു സമീപം പ്രവർത്തിക്കുന്ന, മുരളീധരൻനായരുടെ ദേവി കേറ്ററിങ് സർവീസ് സെന്ററിലേക്കാണു മറിഞ്ഞത്.രാത്രിയായതിനാൽ ആളപായം ഒഴിവായി. വിതുരയിൽ നിന്ന് നന്ദിയോട്ടേക്കു പോകുകയായിരുന്നു ലോറി . വളവുള്ള ഇവിടെ വർഷങ്ങളായി നടക്കുന്ന റോഡു പണിയുടെ ഭാഗമായി എടുത്ത കുഴിയിൽ ടയർ പുതഞ്ഞു മറിയുകയായിരുന്നു. അഞ്ചു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുള്ളതായി മുരളീധരൻനായർ പറഞ്ഞു. പൊലീസ് കേസെടുത്തു.
