വിളപ്പിൽശാല: സംഘം ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ വിളപ്പിൽശാല ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ.എസ്.കുമാറി(21)നെ വിളപ്പിൽശാല പൊലീസ് പിടികൂടി.സി.ഐ. സജിമോൻ,എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു