തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ലിജാബോസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്രയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത് . കെ ആർ നീലകണ്ഠൻ അധ്യക്ഷനായി. സ്ഥാനാർഥി ലിജാബോസ്, സുഭാഷ് ചന്ദ്ര ബോസ്,സുരേഷ്, ഗീതാകുമാരി, നവ്യ എസ് രാജ് സംസാരിച്ചു
