ചിറയിൻകീഴ്: ശാർക്കര ക്ഷേത്ര നഗരിയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച മുഴുവൻ സമയ സി.സി.ടി.വി കളുടെ പ്രവർത്തനോദ്ഘാടനം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ നിർവഹിച്ചു.ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി.സീരപാണിയുടെ അദ്ധ്യക്ഷതയിൽ ട്രസ്റ്റ് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,വൈസ് പ്രസിഡന്റ് എസ്.സുന്ദരേശൻ,ജോയിന്റ് സെക്രട്ടറി എസ്.പ്രശാന്തൻ, ട്രസ്റ്റ് ബോർഡ് ഭരണസമിതിയംഗം പുതുക്കരി സിദ്ധാർഥൻ,ട്രസ്റ്റ് ട്രഷറർ ചന്ദ്രസേനൻ,യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ,ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
