ചിറയിൻകീഴ് : കളഞ്ഞു കിട്ടിയ ഫോൺ ഉടമസ്ഥന് നൽകി വിദ്യാർത്ഥി നാടിന് മാതൃകയായി. ശാർക്കര ചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ബ്രഹ്മജിത്ത് ഷിബുവാണ് മാതൃകയായത്.കടയ്ക്കാവൂർ ചെക്കാലവിളാകം ജംഗ്ഷനിൽ റോഡിൽ നിന്നും കിട്ടിയ സാംസംഗ് മൊബൈൽ ഫോൺ വിദ്യാർത്ഥി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.പൊലീസ് തുടർ അന്വഷണത്തിൽ ഫോണിന്റെ ഉടമസ്ഥൻ അഞ്ചുതെങ്ങ് മാമ്പള്ളി ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ജെയ്സണാണെന്ന് കണ്ടെത്തി. തുടർന്ന് ബ്രഹ്മജിത്ത് ഉടമസ്ഥനായ ജെയ്സണിന് ഫോൺ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കൈമാറി.
