വക്കം: കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് മരണമടഞ്ഞ വക്കം തൈവിളാകത്ത് വീട്ടിൽ പ്രസാദിന്റെ കുടുംബത്തിന് വക്കം സൗഹൃദ വേദിയുടെ ചാരിറ്റി ഫണ്ടിൽ നിന്ന് പതിനായിരം രൂപ നൽകി.പ്രസിഡന്റ് സി.വി. സുരേന്ദ്രൻ പ്രസാദിന്റെ ഭാര്യ സൗമ്യയ്ക്ക് തുക കൈമാറി. സൗഹൃദവേദി സെക്രട്ടറി ആർ.സുമേധൻ, ട്രഷറർ കെ.ബി. മുകുന്ദൻ,മുൻ ട്രഷറർ എ.അമാനുള്ള,അംഗം ആർ.അഞ്ജലി ദേവി എന്നിവർ പങ്കെടുത്തു
