അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പഞ്ചായത്തിലെ നെടുങ്ങണ്ട ഒന്നാംപാലത്തിനു സമീപമുള്ള വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഐ എമ്മിൻ്റെ കൊടിതോരണങ്ങളും പോസ്റ്ററുകളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആർ സുഭാഷിൻ്റെയും, ഒന്നാം വാർഡ് സ്ഥാനാർത്ഥി വി ലൈജുവിൻ്റെയും, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി ജയാ ശ്രീരാമൻ്റെയും പോസ്റ്ററുകളാണ് നശിപ്പിച്ചത്. വീട് ഉടമസ്ഥർ തന്നെയാണ് അവരുടെ വീടിനു മുന്നിൽ കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിച്ചത്. സംഭവത്തെതുടർന്ന് ഒന്നാം വാർഡ് സ്ഥാനാർത്ഥി ലൈജു അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി
