ആറ്റിങ്ങൽ: നഗരസഭ മന്ദിരത്തിലെ ഇലക്ഷൻ ഓഫീസിന് സമീപത്ത് വച്ചാണ് കോൺഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റും, നഗരസഭ 16-ാം വാർഡ് മുൻ കൗൺസിലറും തമ്മിലാണ് വാക്ക് തർക്കം ഉണ്ടായത്. ഇരുവരോടും ഒപ്പം വാർഡ്കളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും ഉണ്ടായിരുന്നു. വാക്കേറ്റം മൂർച്ചിച്ച് കയ്യാങ്കളിയുടെ വക്കെത്തിയപ്പൊൾ നഗരസഭ സെക്യൂരിറ്റി ജീവനക്കാരന്റെയും സന്ദർശകരിൽ ചിലരുടെയും സംയോജിതമായ ഇടപെടൽ മൂലം പ്രശ്നം താൽകാലികമായി പരിഹരിക്കാൻ സാധിച്ചു.