മുതലപ്പൊഴി : ബുറേവി ചുഴലിക്കാറ്റ് എത്താൻ സാധ്യതയുള്ള തീരപ്രദേശമായ മുതലപ്പൊഴി, അഞ്ചുതെങ്ങ്, വലിയ പള്ളി എന്നിവിടങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ആളുകളെ മാറ്റി പാർപ്പിക്കുന്നതിനു ആവശ്യമായ ക്യാമ്പുകൾ സജ്ജീകരിക്കാൻ കളക്ടർ നിർദേശം നൽകി. തഹസിൽദാർ മനോജ്, വില്ലേജ് ഓഫീസർ തുടങ്ങിയവർ കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.