ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റിയില്ല; പെരുങ്കൂരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ഏറ്റുമുട്ടി

eiWUDXK13722

കരകുളം : ഇടതുമുന്നണി കരകുളം ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്ന് സിപിഎമ്മും സിപിഐയും ഏറ്റുമുട്ടി. രാത്രി ഏഴോടെയാണ് സംഭവം നടന്നത്.

കരകുളം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. കെ.വി. ശ്രീകാന്തിൻ്റെ പ്രചരണ വാഹനത്തിൽ പെരുങ്കൂർ വാർഡ് സിപിഐ സ്ഥാനാർത്ഥിയെ കയറ്റാത്തതിനെ തുടർന്നാണ് മുന്നണിയിലെ ഇരു പാർട്ടി പ്രവർത്തകരും ഏറ്റുമുട്ടിയത്.

തങ്ങളുടെ സ്ഥാനാർത്ഥിയെ വാഹനത്തിൽ കയറ്റണം എന്ന് ആവശ്യപ്പെട്ട് ശ്രീകാന്തിൻ്റെ വാഹനം തടഞ്ഞ് സിപിഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. സിപിഎം പ്രവർത്തകർ ഉടനെ മാരകായുധങ്ങളുമായി എത്തി സിപിഐ പ്രവർത്തകരെ പരസ്യമായി അക്രമിക്കുകയായിരുന്നു.

15 മിനുട്ടോളം സംഘർഷം നീണ്ടുനിന്നു. തുടർന്ന് വൻ പോലീസ് സന്നാഹം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!