കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ബൂത്തിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ബൂത്തിന് പുറത്തുള്ള സിപിഎം പ്രവർത്തകർ കോളേജിൽ കയറിയത് കോൺഗ്രസ് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതോടെ മറ്റ് വാർഡുകളിലെ കോൺഗ്രസ് പ്രവർത്തകരും ഇവിടെ എത്തുക ആയിരുന്നു. ഇത് സിപിഎമ്മും ചോദ്യം ചെയ്തു. തുടർന്നാണ് സംഘർഷം ശക്തമായത് . ഉന്നത പോലീസ് സംഘം എത്തി മുഴുവൻ പേരെയും പുറത്താക്കി. ഇപ്പോൾ സ്ഥിതി ശാന്തമാണ്.


