വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസ്. ബൂത്തിൽ കന്നി വോട്ടറായി 74 വയസുള്ള മുരുകേശൻ. ജീവിതത്തിലാദ്യമായി സ്വന്തം നാട്ടിലെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ വൈകിയാണങ്കിലും അവസരം ലഭിച്ച സന്തോഷത്തിലാണ് മുരുകേശൻ.രാവിലെ എട്ട് മണിക്കു തന്നെ ഭാര്യക്കൊപ്പം ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.വളരെ ചെറു പ്രായത്തിൽ തന്നെ ഗൾഫിലേക്ക് പോയ ഇദ്ദേഹം ഒന്നു രണ്ടു തവണ നാട്ടിലുള്ളപ്പോൾ തിരഞ്ഞെടുപ്പുകൾ നടന്നിരുന്നുവെങ്കിലും അപ്പോഴെല്ലാം ലിസ്റ്റിൽ പേരില്ലാത്തതുകാരണം വോട്ട് ചെയ്യാനായില്ല.
