കൊടുമൺ നവോദയ റസിസൻസ് അസോസിയേഷൻ പുരസ്ക്കാര വിതരണവും സ്ഥാനാർത്ഥി സംഗമവും സംഘടിപ്പിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻറ് ടി.പി.രഞ്ജുഷ അദ്ധ്യക്ഷയായി.സെക്രട്ടറി ശ്രീലേഖ സ്വാഗതം പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി.ജോയിൻറ് സെക്രടറി വേണു നന്ദി രേഖപ്പെടുത്തി. ഇതിനോടനുബന്ധിച്ചു നടന്നസ്ഥാനാർത്ഥി സംഗമത്തിൽ വിവിധ മുന്നണി സ്ഥാനാർത്ഥികളായ രാധാകൃഷ്ണൻ, ശിവകുമാർ, ജി. തുളസീധരൻ പിള്ള എന്നിവർ സംസാരിച്ചു.റസിഡൻസ് അസോസിയേഷന്റെ മെമ്മോറാൻഡം അസോസിയേഷൻ വൈസ്പ്രസിഡന്റ് ഗോപാലകൃഷ്ണൻ സ്ഥാനാർത്ഥികൾക്ക് കൈമാറി.
