വിതുര: മലയോര മേഖലകളായ വിതുര, നന്ദിയോട്, പെരിങ്ങമല, തൊളിക്കോട് ഉൾപ്പെടുന്ന നാല് പഞ്ചായത്തുകളും, പൊന്മുടി, ബോണക്കാട്, ബ്രൈമൂർ തുടങ്ങി വിവിധ തോട്ടൻ മേഖലകളും ഉൾപ്പെടുന്ന വിതുര ഫയർഫോഴ്സ് ആൻ്റ് ‘റസ്ക്യൂ സർവീസ് സ്റ്റേഷനിൽ രണ്ട് യൂണിറ്റ് വാഹനങ്ങളാണ് നിലവിൽ ഉള്ളത്. എന്നാൽ അതിൽ ഒരു വാഹനത്തിൻ്റെ സ്റ്റിയറിംഗ് – വീൽ ബാലൻസ് സിസ്റ്റം തകരാറിലായിട്ട് മാസങ്ങൾ പിന്നിടുന്നു. കൂടാതെ വാഹനങ്ങളുടെ പഴക്കവും, കാര്യക്ഷമതയും പലപ്പോഴും റസ്ക്യൂ പ്രവർത്തനങ്ങളെ ബാധിച്ചു വരുന്നു. ഇക്കഴിഞ്ഞ ചൂഴലിക്കാറ്റുമായി ബന്ധപ്പെട്ട് വർക്കലയിൽ നിന്നും ഒരു യൂണിറ്റ് ഫയർ എൻഞ്ചിനും, കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്‌സ് അംബുലൻസും എത്തിച്ചാണ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കൽ ക്രമീകരിച്ചത്. നാല് മലയോര മേഖല ഉൾപ്പെടുന്ന പഞ്ചായത്തുക്കളിലെ ഏക അത്യാഹിത രക്ഷമാർഗ്ഗമായ വിതുര ഫയർഫോഴ്സ് വാഹനങ്ങളുടെ അടിയന്തരവസ്ഥ ഉടനെ പരിഗണിച്ച് കാര്യക്ഷമമാക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
