ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാദമിയിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ കൂട്ടായ്മ ഇർഷാദുത്വാലിബീൻ സാഹിത്യ സമാജത്തിനായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം അബ്ദുൽ കബീർ മന്നാനിയുടെ സാന്നിദ്ധ്യത്തിൽ ദാറുൽ ഇർഷാദ് ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി നിർവ്വഹിച്ചു. ദാറുൽ ഇർഷാദ് അഡ്മിനിസ്ട്രേറ്റർ എം.ഐ. ഫസിലുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. അലി ബാഖവി, കുറ്റിച്ചൽ അബ്ദുൽ റഊഫ് മന്നാനി, സമാജം പ്രസിഡണ്ട് മുഹമ്മദ് സലീം, കാര്യദർശി അബ്ദുസ്സലാം നിസാമി, ഹാഫിള് നസീമുദ്ദീൻ ഫാളിലി, പണ്ഡിതന്മാർ, മറ്റ് വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ദാറുൽ ഇർഷാദ് വിദ്യാർത്ഥികളുടെ ബുർദ അവതരണവും ഈ വർഷത്തെ ജീലാനീ അനുസ്മരണ പ്രഭാഷണവും ദുആയും നടന്നു. തെക്കൻ കേരളത്തിലെ പ്രഗത്ഭ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുൽ കബീർ മന്നാനി നേതൃത്വം നൽകി. സാഹിത്യ സമാജം സെക്രട്ടറി യൂസുഫ് അലി സുൽത്താൻ നന്ദി പറഞ്ഞു.
