ചിറയിൻകീഴ്: ലോക്ക് ഡൗണിനു ശേഷം വീണ്ടും കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ് ശാർക്കര ക്ഷേത്രം സർവ്വീസ് ആരംഭിച്ചു. നേരത്തെ രാവിലെ 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ എത്തി 6 മണിക്ക് കിഴക്കേക്കോട്ടയിലേക്ക് ഒരു സർവ്വീസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ വൈകുന്നേരത്ത് 5.50ന് ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ എത്തി 6 മണിക്ക് കിഴക്കേക്കോട്ടയിലേക്ക് സർവ്വീസ് നടത്തുന്നു. രാവിലെയും വൈകുന്നേരത്തും സർവ്വീസ് നടത്തുന്നതുപോലെ ഉച്ച സമയത്ത് തിരുവനന്തപുരം മുതൽ പെരുങ്ങുഴി ജംഗ് ഷൻ വരെയുള്ള ലോ ഫ്ലോർ ബസ് സർവീസ് കൂടി ശാർക്കര ബൈപ്പാസ് വരെ നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
