പോത്തൻകോട് :വീട്ടിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പിടിയിൽ.കാട്ടായിക്കോണം മടവൂർപ്പാറ പ്ലാവിള വീട്ടിൽ മധുവിന്റെ മകൻ അനു (26), സുഹൃത്ത് കൊല്ലം ശൂരനാട് നടുവിലെ മുറി വാർഡിൽ സരസ്വതി വനിൽ അനിലിന്റെ മകൻ അജിത്ത്(37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അനധികൃതമായി പടക്ക് നിർമ്മിച്ച് വിൽപ്പന നടത്തിയത് പോലീസിൽ അറിയിച്ചുവെന്ന് തെറ്റിദ്ധരിച്ച് മടവൂർപാറ സ്വദേശി സതികുമാറിനെയും മക്കളെയും ഡിസംബർ 10ന് വൈകുന്നേരം 5അര മണിയോടെ മടവൂർപാറ ക്ഷേത്രത്തിന സമീപം ഉള്ള ഗ്രൗണ്ടിൽ പശുവിനെ മേയ്ച്ചു നിന്ന സമയത്ത് മർദിക്കുകയും തുടർന്ന് വൈകുന്നേരം 7അര മണിയോടെ കൊച്ചുകുട്ടികളും സ്ത്രീകളുമായി താമസിച്ചു വന്നിരുന്ന സതികുമാറിന്റെ മടവൂർപാറ പ്ലാവിള വീടിന്റെ സിറ്റൗട്ടിലും മതിലിലും നാടൻബോംബറിയുകയും ഒരണ്ണം വീടിന്റെ മുന്നിൽ വീണ് പൊട്ടുകയും മറ്റൊരണ്ണം റോഡിൽ എറിഞ്ഞു പോട്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ആറ്റിങ്ങൾ ഡിവൈഎസ്പി എസ്. വൈ സുരേഷിന്റെ നിർദ്ദേശ പ്രകാരം പോത്തൻകോട് പോലീസ് ഇൻസ്പെക്ടർ ഗോപി.ഡി, പോലീസ് സബ് ഇൻസ്പെക്ടർ അജീഷ് വി. എസ് രവീന്ദ്രൻ, എസ്‌സിപിഒ ഗോപകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.