കല്ലമ്പലം: ജിയോമെട്രിക്കൽ ബോക്സിലെ കോമ്പസിൽ പേന ഉപയോഗിച്ച് ഇന്ത്യയുടെ ഭൂപടം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി കല്ലമ്പലം സ്വദേശിനി. കല്ലമ്പലം നന്ദനത്തിൽ രാജേശ്യാമിന്റെയും അപ്‌സരയുടെയും മകളായ അമൃതയാണ് ഈ നേട്ടം കൈവരിച്ചത്. തക്കല നൂറൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷനിൽ ബി.എസ്‌സി പെർഫ്യൂഷൻ ടെക്നോളജിയിൽ അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയാണ് അമൃതരാജ്. ഇരുപത് മിനിറ്റുകൊണ്ട് കോമ്പസ് ഭൂപടം വരയ്ക്കാമെന്നാണ് അമൃതരാജ് പറയുന്നു.