കരവാരം പഞ്ചായത്ത് 5 ആം വാർഡിൽ ചങ്ങാട്ട് അമ്പലത്തിനു സമീപം പുതുവൽവിള വീട്ടിൽ വനജക്ഷി അമ്മ (87) ആണ് ഇന്ന് വൈകുന്നേരം കിണറ്റിൽ അകപ്പെട്ടത് . ആറ്റിങ്ങൽ അഗ്നിരക്ഷാ സേന എത്തിയാണ് വായോധികയെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മധുസൂദനൻ നായർ, ശ്രീരൂപ്,രജീഷ്,സജീം,ശ്രീരാഗ്, ഉജേഷ്,പ്രമോദ്,അഷ്റഫ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
